Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന ഏഷ്യന്‍ വംശജര്‍ക്ക് ട്രാഫിക് കോടതി പിഴ ചുമത്തി

January 22, 2024

news_malayalam_dubai_road_crossing_fine

January 22, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: ദുബായില്‍ സീബ്രാ ക്രോസിംഗ് ഇല്ലാത്ത സ്ഥലത്ത് അശ്രദ്ധമായി റോഡ് ക്രോസ് ചെയ്ത രണ്ട് കാല്‍നടയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാരെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും ദുബായ് ട്രാഫിക് കോടതി പിഴ വിധിച്ചു. വാഹനം നിര്‍ത്താതെ കാല്‍നടയാത്രക്കാരെ ഇടിച്ച് പരിക്കേല്‍പ്പിച്ച കുറ്റത്തിന് ഡ്രൈവര്‍ക്ക് രണ്ടായിരം ദിര്‍ഹവും വാഹനങ്ങള്‍ ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നടയാത്രക്കാര്‍ക്ക് 400 ദിര്‍ഹവും പിഴ ചുമത്തി. ഏഷ്യന്‍ വംശജരായ കാല്‍നടയാത്രക്കാര്‍ക്കാണ് ശിക്ഷ വിധിച്ചത്. 

ഡ്രൈവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കോടതി വ്യക്തമാക്കി. കാല്‍നടയാത്രക്കാരെ ശ്രദ്ധിച്ചില്ലെന്ന് ഡ്രൈവറും കോടതിയില്‍ സമ്മതിച്ചു. വാഹമിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സ്ഥിരീകരിച്ചിരുന്നു. അതേസമയം അപകടത്തില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News