Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയുടെ റാഫിള്‍ നറുക്കെടുപ്പ് 'മഹ്‌സൂസ്'  താല്‍ക്കാലികമായി നിര്‍ത്തുന്നു

December 31, 2023

news_malayalam_raffle_draw_updates

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: യുഎഇയിലെ റാഫിള്‍ നറുക്കെടുപ്പായ 'മഹുസൂസ്' നറുക്കെടുപ്പുകള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചു. വാണിജ്യ ഗെയിമിംഗ് ചട്ടങ്ങള്‍ പാലിച്ച് 2024 ജനുവരി 1 മുതല്‍ മഹ്‌സൂസ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതായി നറുക്കെടുപ്പ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (gcgra) സ്ഥാപിതമായതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഗെയിമിംഗ് റെഗുലേറ്റര്‍മാരില്‍ നിന്നുള്ള ഉത്തരവിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

ഡിസംബര്‍ 30 നായിരുന്നു മഹ്‌സൂസിന്റെ അവസാന പ്രതിവാര നറുക്കെടുപ്പ്. റെഗുലേറ്റര്‍മാരില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ ഡിസംബര്‍ 30 ന് ശേഷം നറുക്കെടുപ്പുകളൊന്നും നടത്തില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം മഹ്‌സൂസ് അക്കൗണ്ടിലെ കുടിശ്ശികയുള്ള ബാലന്‍സുകള്‍ പിന്‍വലിക്കാന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ സജീവമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News