Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിലെ മഹ്‌സൂസിന് പിന്നാലെ എമിറേറ്റ്‌സ് നറുക്കെടുപ്പും താല്‍ക്കാലികമായി നിര്‍ത്തി

January 03, 2024

news_malayalam_new_rules_in_uae

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: യുഎഇ-യിലെ ജനപ്രിയ നറുക്കെടുപ്പായ എമിറേറ്റ്‌സ് ഡ്രോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രാജ്യത്തെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. നിര്‍ദേശത്തിന് പിന്നാലെ നറുക്കെടുപ്പിന്റെ ടിക്കറ്റ് വില്‍പ്പനയും നിര്‍ത്തി. 

അതേസമയം ടിക്കറ്റ് എടുത്തവര്‍ക്ക് പണം നഷ്ടമാകില്ലെന്നും വിജയികള്‍ക്ക് സമ്മാനത്തുക പൂര്‍ണമായും ലഭിക്കുമെന്നും നറുക്കെടുപ്പ് അധികൃതര്‍ വ്യക്തമാക്കി. നറുക്കെടുപ്പിനായി ടിക്കറ്റ് എടുത്തവര്‍ക്ക് പണം പിന്‍വലിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉടന്‍ തന്നെ നറുക്കെടുപ്പ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 

ബാധകമായ വാണിജ്യ ഗെയിമിംഗ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെഹ്‌സൂസ് നറുക്കെടുപ്പ് ഡിസംബര്‍ 31 മുതല്‍ നിര്‍ത്തിയിരുന്നു. യുഎഇയില്‍ ദേശീയ ലോട്ടറിയും വാണിജ്യ ഗെയിമിംഗും നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ) ആരംഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News