Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ മസ്ജിദുകളിലെ ജീവനക്കാർക്ക് പ്രതിമാസ അലവൻസ് നൽകാൻ ഉത്തരവ് 

March 19, 2024

news_malayalam_new_rules_in_saudi

March 19, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയിലെ എല്ലാ മുസ്ലീം പള്ളികളിലേയും തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പ്രതിമാസ സാമ്പത്തിക അലവൻസായി നൽകണമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻ്റ് എൻഡോവ്‌മെൻ്റുമായി അഫിലിയേറ്റ് ചെയ്‌ത ഇമാമുമാർക്കും മുഅസ്സിനുകൾക്കും ഉത്തരവിൻ്റെ പ്രയോജനം ലഭിക്കും. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും പ്രസിഡൻസി കോർട്ട് പ്രസിഡൻ്റുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ പിന്തുണയോടെയാണ് നടപടിയെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദറായി പറഞ്ഞു.

പള്ളികളിൽ ജോലി ചെയ്യുന്നവരോടുള്ള കരുതലിനും, മതപരമായ കടമകളും സാമൂഹിക പ്രവർത്തനങ്ങളും നിറവേറ്റുന്നതിന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻ്റ് എൻഡോവ്‌മെൻ്റിനുള്ള പിന്തുണയ്‌ക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഒമർ ഹബ്തൂർ നന്ദിയും അഭിനന്ദനവും അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News