Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിയാൻ സഹായം തേടി പൊലീസ് 

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിയാൻ പൊതുജനങ്ങളോട് സഹായം തേടി അധികൃതർ. അൽ മുഹൈസ്‌ന 2 ലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തിരിച്ചറിയൽ രേഖകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. കാണാതായവരെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.  

മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും അൽ ഖിസൈസ് പോലീസ് സ്റ്റേഷനിൽ അറിയിക്കാവുന്നതാണ്. ദുബായ് പോലീസിന്റെ 901 എന്ന നമ്പറിൽ കോൾ സെന്ററിലേക്കും വിളിക്കാം. ദുബായ്ക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ 04- കോഡ് ചേർക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News