Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു;  പാര്‍ക്കിംഗ് ഫീസില്‍ ഉള്‍പ്പെടെ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു

December 02, 2023

News_Qatar_Malayalam

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്:  52-മത് ദേശീയ ദിനത്തോടനനുബന്ധിച്ച് അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചു. ഇന്ന് (ഡിസംബര്‍ 2) മുതല്‍ തിങ്കളാഴ്ച ( ഡിസംബര്‍ 4) വരെ മൂന്ന് ദിവസത്തേക്കാണ് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചത്. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് സൗജന്യം. അതേസമയം ഡിസംബര്‍ 5 മുതല്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കുമെന്നും ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 

വിവിധ എമിറേറ്റുകളില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തി. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളുടെ സമയം ഡിസംബര്‍ 12 വരെ നീട്ടി. പുലര്‍ച്ചെ 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണിവരെയാണ് സമയക്രമം. മെട്രോ ലിങ്ക് സര്‍വീസിന്റെ സമയം മെട്രോയുടെ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കും. 

ഡിസംബര്‍ 12 വരെ ദുബായ് ട്രാമിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 6 മണിമുതല്‍ അടുത്ത ദിവസം 1 മണിവരെയും ഞായറാഴ്ച രാവിലെ 9 മണിമുതല്‍ അടുത്തദിവസം രാവിലെ 1 മണിവരെയാണ് സമയം നീട്ടിയത്. 

ബസ് റൂട്ടുകളിലും മാറ്റമുണ്ട്. ഡിസംബര്‍ 4 വരെ 16 ബസ് റൂട്ടുകള്‍ ഷെയ്ഖ് സായിദ് റോഡില്‍ (അബുദാബിയിലേക്ക് മാത്രം) തിരിച്ചുവിടും

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News