Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ദുബായിൽ അന്തരിച്ചു

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ.അൻസിലാണ് (35) മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച (ഇന്ന്) പുലർച്ചെയാണ് മരിച്ചത്. 

അൽഐനിലെ ഒരു ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കർ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്. 

ഭാര്യ: ഡോ. സഈദ. മക്കൾ: ഹിബ, ആസിയ ഇഷ. സഹോദരി: ആദില. ദുബായ് റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് മാടവന പടിഞ്ഞാറേ മുഹയുദ്ദീൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News