Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ യാത്രാ നിരോധനം നീക്കാൻ നൂതന സംവിധാനം ആരംഭിച്ചു

January 16, 2024

news_malayalam_development_updates_in_uae

January 16, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയിൽ യാത്രാ നിരോധനം നീക്കാൻ നൂതന സംവിധാനം ആരംഭിച്ചു. ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് തീരുമാനങ്ങൾ ട്രാക്ക് ചെയ്യുകയും ആവശ്യമായ പിഴ അടച്ചതിന് ശേഷം ഇലക്ട്രോണിക് അംഗീകാരത്തിന് അധികാരികൾക്ക് കൈമാറുന്ന പ്രക്രിയയാണ് ആരംഭിച്ചത്.  അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. പണമടച്ചതിന്റെ തെളിവായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നതിനും,  എൻഫോഴ്‌സ്‌മെന്‍റ് ഓഫിസർമാരുടെയും ജഡ്ജിമാരുടെയും ഇടപെടലില്ലാതെ പേയ്മെന്റ്പ്രക്രിയ സുഗമമായി നടക്കാനും പുതിയ സംവിധാനം സഹായകമാകും.

പണമടയ്ക്കാത്തതിനാൽ യാത്രാ നിരോധനം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, കുടിശ്ശിക അടച്ച് ഡിജിറ്റിലായി യാത്രാ നിരോധനം നീക്കിയതിന്റെ പകർപ്പ് സ്മാർട്ട് ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം. തുടർന്ന് യാത്രാ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കിൽ സോഫ്റ്റ് കോപ്പി കാണിക്കാനും കഴിയും.

അതേസമയം, പണമടയ്ക്കാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോ അല്ലെങ്കിൽ നിശ്ചിത തുക അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കൽ ഉത്തരവുകളോ ഉണ്ടായാൽ റദ്ദാക്കലിന്റെ ഫിസിക്കൽ കോപ്പി ഹാജരാക്കണം. എന്നാൽ മാത്രമേ യാത്രാ നിരോധനം നീക്കാൻ സാധിക്കൂ. ഈ പുതിയ സംവിധാനത്തിലൂടെ കേസിലെ തുടർനടപടികളെ കുറിച്ചുള്ള അപ്‌ഡേറ്റുകളും ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News