Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കേരള ബ്ലാസ്റ്റേഴ്‌സ് ദുബായിലേക്ക്, യുഎയിലെ പ്രമുഖ പ്രോലീഗ് ടീമുകളുമായി മത്സരിക്കും 

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദുബായ്: മലയാളികളായ ഫുട്ബാൾ ​പ്രേമികൾക്ക് ആവേശം പകരാൻ കേരള ബ്ലാസ്​റ്റേഴ്​സ്​ ടീം ദുബായിലെത്തുന്നു. സെപ്​റ്റംബർ അഞ്ചിനാണ് കേരള ബ്ലാസ്​റ്റേഴ്​സ് ടീം ദുബായിലെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്​ സീസണിനുള്ള പരിശീലന മത്സരങ്ങൾക്കാണ്​ ടീം ദുബായിലേക്ക് വരുന്നത്​. സെപ്​റ്റംബർ5 മുതൽ സെപ്​റ്റംബർ16 വരെ ടീം ദുബായിൽ പരിശീലനം നടത്തും. 

ഈ സമയങ്ങളിൽ യു.എ.ഇയിലെ പ്രമുഖ പ്രോലീഗ്​ ക്ലബ്ബുകളുമായി കേരള ബ്ലാസ്​റ്റേഴ്​സ്​ മത്സരിക്കും. സെപ്​റ്റംബർ 9ന്​ സബീൽ സ്​റ്റേഡിയത്തിൽ​ അൽ വസൽ എഫ്​.സിയുമായാണ്​ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. സെപ്​റ്റംബർ 12ന് ഷാർജ ഫുട്​ബാൾ സ്​റ്റേഡിയത്തിൽ​ ഷാർജ ഫുട്​ബാൾ ക്ലബുമായാണ്​ രണ്ടാമത്തെ മത്സരം. സെപ്​റ്റംബർ 15ന്​ ശബാബ്​ അൽ അഹിലുമായി മത്സരിക്കും. ദുബായിലെ ശബാബ്​ അൽ അഹിൽ സ്​റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന​ മത്സരം.

മുൻ യു.എ.ഇ ദേശീയ താരവും അൽ അഹ്​ലി, അൽ വെസൽ ക്ലബുകളുടെ കളിക്കാരനുമായിരുന്ന ഹസൻ അലി ഇബ്രാഹിമിന്‍റെ ഉടമസ്ഥതയിലുളള എച്ച്​ 16 സ്​പോർട്​സ്​ ആണ്​ പ്രീ സീസൺ ഒരുക്കുന്നത്​. സെപ്​റ്റംബർ അവസാനത്തിൽ നടക്കാനിരിക്കുന്ന ഹീറോ ഐ.എസ്​.എൽ സീസണിന്​ മുന്നോടിയായുള്ള കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ അവസാന മത്സരമായിരിക്കും ദുബായിലേത്​.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News