Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ആരംഭിച്ചു

December 16, 2023

News_Qatar_Malayalam

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

അ​ബൂ​ദാ​ബി: ദുബായിൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ആരംഭിച്ചു. ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പാ​ണ് ബ​സു​കളിലും ബീ​ച്ചു​ക​ളിലും പൊ​തു ഉ​ദ്യാ​ന​ങ്ങ​ളി​ലു​മ​ട​ക്കം സൗ​ജ​ന്യ വൈ​ഫൈ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 44 പൊ​തു പാ​ർ​ക്കു​ക​ളി​ൽ​ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണ്. അ​ബൂ​ദ​ബി​യി​ൽ 19ഉം ​അ​ല്‍ഐ​നി​ല്‍ 11ഉം ​അ​ല്‍ ധ​ഫ്ര​യി​ൽ 14ഉം ​പൊ​തു ഉ​ദ്യാ​ന​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ക. അ​ബൂ​ദാബി കോ​ര്‍ണി​ഷ് ബീ​ച്ചി​ലും അ​ല്‍ ബ​തീ​ന്‍ ബീ​ച്ചി​ലും വൈ​കാ​തെ സേ​വ​നം ല​ഭ്യ​മാ​കും.

അ​തേ​സ​മ​യം, സൗ​ജ​ന്യ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ചി​ല പൊ​തു​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി. ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​നാ​യി ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ നൽകുമ്പോ​ൾ വ്യ​ക്​​തി ​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക, വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ പാ​ലി​ക്ക​ണ​മെന്ന് അധികൃതർ നി​ർ​ദേ​ശം നൽകി. 

https://www.du.ae/WiFi-uae/locations എ​ന്ന വെബ്സൈറ്റിൽ രാജ്യത്ത് എ​വി​ടെ​യ​ല്ലാം സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണെ​ന്ന്​ അ​റി​യാ​നാ​വു​മെ​ന്ന്​ ഇ​ന്റർനെ​റ്റ്​ സേ​വ​ന​ദാ​താ​ക്ക​ളാ​യ ‘ഡു’ ​അ​റി​യി​ച്ചു.​

അതേസമയം, ദുബായിലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണ്. ആ​ർ.​ടി.​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മെ​ട്രോ, ടാ​ക്സി, ബ​സ്​ സ​ർ​വി​സു​ക​ളി​ൽ സൗ​ജ​ന്യ ഇ​ന്റ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഏ​പ്രി​ലി​ൽ ഷാ​ർ​ജ​യി​ൽ ബ​സു​ക​ളി​ൽ സൗ​ജ​ന്യ വൈ ​ഫൈ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. മു​സ​ന്ദം, ഒ​മാ​ൻ റൂ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ളി​ലാ​ണ്​ റാ​സ​ൽ​ഖൈ​മ സ​ർ​ക്കാ​ർ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News