Breaking News
കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  |
പ്രാദേശിക കറൻസി വഴിയുള്ള ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാടിൽ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യൂറോ

അബുദാബി: പ്രാദേശിക കറൻസി വഴിയുള്ള ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് ഇന്ത്യൻ കുറൻസികൾ (റുപ്പീസ്) മാത്രം ഉപയോഗിച്ചാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് ഇത്തരം നടപടിയുണ്ടായത്.

ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2022/23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 84.5 ബില്യൺ ഡോളറായിരുന്നു. ആഗോള വ്യാപാര അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി,  മറ്റ് രാജ്യങ്ങളുമായി പ്രാദേശിക കറൻസി ക്രമീകരണങ്ങൾ ആവർത്തിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News