Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇനി മുതല്‍ 3000 ദിര്‍ഹം പിഴ ചുമത്തും

December 16, 2023

 Qatar_News_Malayalam

December 16, 2023

ന്യൂസ്‌റൂം ഡെസ്ക്

യുഎഇ: ദുബായില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തും. വേഗപരിധി 80 കിലോമീറ്ററില്‍ കൂടിയാല്‍ 3000 ദിര്‍ഹം പിഴയും 23 ട്രാഫിക് പോയിന്റുകളും ചുമത്തുമെന്നും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. വേഗപരിധി 60 കിലോമീറ്ററില്‍ കൂടിയാല്‍ 2000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.  

റാസാല്‍ഖൈമ പോലീസ് ആരംഭിച്ച ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് തീരുമാനം. അമിത വേഗതയും അശ്രദ്ധയും മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് അലി ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് കാമ്പയിന്‍ ആരംഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News