Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ആകാശത്തും ഓണാഘോഷം, യാത്രക്കാർക്ക് വിമാനത്തിൽ വാഴയിലയിൽ സദ്യയൊരുക്കാൻ എമിറേറ്റ്സ് എയർലൈൻസ്‌ 

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ് : ഓണത്തോടനുബന്ധിച്ച് പ്രവാസികൾക്കായി യാത്രക്കാർക്ക്  വിഭവസമൃദ്ധമായ സദ്യ വിളമ്പാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്.ആഗസ്റ്റ് 20 മുതൽ ആഗസ്റ്റ് 31വരെ ദുബായിൽ നിന്ന് കൊച്ചിയിലേക്കും,തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്കും  വാഴയിലയിൽ സദ്യ നൽകുമെന്നാണ് എയർലൈൻസ് അറിയിച്ചത്.  

ശർക്കര ഉപ്പേരി, കായ വറുത്തത്,കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ തുടങ്ങിയ വിഭവങ്ങളോടൊപ്പം നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ടായിരിക്കും.

കൂടാതെ, ഓണത്തിന് മലയാള സിനിമകളും വിമാനത്തിൽ കാണിക്കാനുള്ള തീരുമാനത്തിലാണ് എമിറേറ്റ്സ്. 2024ൽ കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കുമെന്നും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളുണ്ടാകുമെന്നും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News