Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എയർ ഇന്ത്യ എക്സ്പ്രസിന്റെ കരിപ്പൂർ-ദുബായ് വിമാനം വൈകുന്നു 

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഇന്ന് (ഞായറാഴ്ച്ച) രാവിലെ കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 8 മണിക്ക് പുറപെടേണ്ടയിരുന്ന വിമാനമാണ് വൈകുന്നത്. യാത്രക്കാർ മുഴുവൻ വിമാനത്തിൽ കയറിയിരുന്നതിന് ശേഷമാണ് വിമാനം വൈകുന്ന വിവരം യാത്രക്കാരെ അറിയിച്ചത്. 

വിമാനം പുറപ്പെടാൻ വൈകുന്നതിനെ സംബന്ധിച്ച കൃത്യമായ വിവരം യാത്രക്കാർക്ക് ഇതുവരെ എയർ ഇന്ത്യ അധികൃതർ നൽകിയിട്ടില്ല. വിമാനം തിരുവനന്തപുരത്തേക്ക് പോയി പിന്നീട് അവിടെ നിന്നു മറ്റൊരു വിമാനം തയ്യാറാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല.
നാലു മണിക്കൂറായി വിമാനത്തിൽ ഇരിക്കുകയാണെന്നും യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഇപ്പോൾ ടെർമിനലിൽ ഇരുത്തിയിരിക്കുകയാണെന്നും യാത്രക്കാർ പ്രതികരിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News