Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നബിദിനം: യു.എ.ഇയിൽ സെപ്റ്റംബർ 29 ന് അവധി പ്രഖ്യാപിച്ചു

September 18, 2023

Malayalam_Gulf_News

September 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29ന് (വെള്ളിയാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളോടൊപ്പം വെള്ളിയാഴ്ച്ചയും (സെപ്റ്റംബർ 29-30, ഒക്ടോബർ 1) ജീവനക്കാർക്ക് അവധി ലഭിക്കും.

തുടർച്ചയായി 3 ദിവസമാണ് ദുബായിൽ അവധി ലഭിക്കുന്നത്. ഒക്ടോബർ 2 മുതൽ (തിങ്കളാഴ്ച) പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് പുറത്തിറക്കിയ സർക്കുലറിൽ കൂട്ടിച്ചേർത്തു.

അതേസമയം, ഒമാനിലും കഴിഞ്ഞ ദിവസം നബിദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒമാനിൽ സെപ്റ്റംബർ 28നാണ് അവധി നൽകിയത്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News