Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യുഎഇയിലേക്ക് വാഹനങ്ങള്‍ക്കടിയില്‍ ഒളിച്ച് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി

January 08, 2024

news_malayalam_arrest_updates_in_uae

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: യുഎഇയില്‍ വാഹനങ്ങള്‍ക്കടിയില്‍ സ്ഥാപിച്ച ചെറിയ പെട്ടികളില്‍ ഒളിച്ചുകിടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. ഷാര്‍ജ പോര്‍ട്ട്, കസ്റ്റംസ്, ഫ്രീ സോണ്‍സ് അതോറിറ്റിയാണ് പ്രതികളെ പിടികൂടിയത്. പുതിയ ഹൈടെക് എക്‌സ്-റേ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ രണ്ട് എസ്‌യുവി വാഹനങ്ങളുടെ പിന്‍ഭാഗത്തുനിന്ന് പ്രതികളെ കണ്ടെത്തുകയായിരുന്നു. വാഹനങ്ങളുടെ പിന്‍ഭാഗത്തെ ട്രങ്കുകള്‍ക്കടിയില്‍ സ്ഥാപിച്ച ചെറിയ ഇരുമ്പ് പെട്ടികളില്‍ കിടന്നാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. വാഹനങ്ങളുടെ പിറകിലെ ബമ്പറുകള്‍ തുറന്നാണ് ഇവരെ പുറത്തെടുത്തത്. അതേസമയം ഏത് അതിര്‍ത്തിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അതോറിറ്റി വെളുപ്പെടുത്തിയിട്ടില്ല. 

ഇവരുടെ കൈവശം രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരേയും വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി. പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News