Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ പുതുവത്സരാഘോഷം; ബുര്‍ജ് ഖലീഫ/ ദുബായ് മാള്‍ മെട്രോ സ്‌റ്റേഷനുകള്‍ ഇന്ന് വൈകിട്ട് അടച്ചിടും

December 31, 2023

news_malayalam_holiday_updates_in_uae

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ബുര്‍ജ് ഖലീഫ/ ദുബായ് മാള്‍ മെട്രോ സ്‌റ്റേഷന്‍ ഇന്ന് (ഡിസംബര്‍ 31 ) വൈകുന്നേരം അഞ്ച് മണിക്ക് അടച്ചിടുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. യാത്രക്കാരുടെ എണ്ണം സ്‌റ്റേഷന്റെ ശേഷിയേക്കാള്‍ കൂടുതലാകുന്ന ഘട്ടത്തിലാണ് സ്റ്റേഷന്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനാണ് സ്‌റ്റേഷന്‍ അടയ്ക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ , ബിസിനസ് ബേ, വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്‌സ് ടവര്‍ തുടങ്ങിയ മറ്റ് സ്റ്റേഷനുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. 

ദുബായിലെ ചില ബസ് സര്‍വീസുകളും ഇന്ന് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇന്ന് (ഡിസംബര്‍ 31) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ജനുവരി 1ന് രാവിലെ 6 മണിവരെ 25 റൂട്ടുകളിലെ സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുക. അതേസമയം ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ ഇന്ന് രാവിലെ 8 മണിമുതല്‍ ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12 മണിവരെ തുടര്‍ച്ചയായി 40 മണിക്കൂര്‍ സര്‍വീസ് നടത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News