Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ തിരുവനന്തപുരം സ്വദേശി മാതാപിതാക്കളുടെ മുമ്പിൽ കുഴഞ്ഞുവീണു മരിച്ചു

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ഷാര്‍ജയില്‍ അന്തരിച്ചു. താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) രാത്രിയായിരുന്നു സംഭവം.

യൂറോപ്പില്‍ മെഡിസിൻ പഠിക്കാൻ പോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ഷാര്‍ജയില്‍ ഐ.ടി മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഒരു മാസമായി വീട്ടിലിരുന്ന് ജോലി ചെയ്തു വരികയായിരുന്നു.

അച്ഛൻ: വിനോദ്കുമാര്‍, അമ്മ: ബിന്ദു. സഹോദരി: അമൃത. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News