Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി പുതുക്കുന്നതിനുള്ള പിഴകളില്‍ നിന്ന് മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കി

January 22, 2024

news_malayalam_new_rules_in_uae

January 22, 2024

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: എമിറേറ്റ്‌സ് ഐഡികള്‍ പുതുക്കാന്‍ വൈകിയതിനുള്ള പിഴയില്‍ നിന്ന് മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. നിലവില്‍ കാലഹരണപ്പെട്ട തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കുക്കാത്തവര്‍ക്ക് പ്രതിദിനം 20 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. പരമാവധി ആയിരം ദിര്‍ഹം വരെ പിഴ ഈടാക്കാം. അതേസമയം എമിറാത്തികള്‍ക്കും പ്രവാസികള്‍ക്കും ചില സാഹചര്യങ്ങളില്‍ പിഴയില്‍ ഇളവ് അനുവദിക്കുന്നതാണ് പുതിയ തീരുമാനം.

1) യുഎഇ വിട്ട് മൂന്ന് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച വ്യക്തി 

2) കോടതി ഉത്തരവ്, ഭരണപരമായ തീരമാനങ്ങള്‍/ ജുഡീഷ്യല്‍ വിധി എന്നിവയാല്‍ നാടുകടത്തപ്പെട്ട വ്യക്തി 

3) യുഎഇയുടെ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് വൈകിയ പെനാല്‍റ്റികളില്‍ ഇളവുകള്‍ ലഭിക്കും. ഇളവുകള്‍ക്കായി ഐസിപിയുടെ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ഐഡി പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. 

എമിറാത്തികള്‍, ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍, യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ താമസക്കാര്‍ക്കും എമിറേറ്റ്‌സ് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News