Breaking News
സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  |
നാടക സംവിധായകൻ പ്രശാന്ത് നാരായണൻ അന്തരിച്ചു

December 28, 2023

news_malayalam_death_news_in_kerala

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ്സായിരുന്നു. കൊട്ടപ്പള്ളി കാലടി കരമന സ്വദേശിയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

സെന്റ് ജോസഫ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃശൂരിൽനിന്ന് ബാച്ചിലർ ഓഫ് തിയറ്റർ ആർട്സിൽ ബിരുദം നേടി. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസിൽ ജീവനക്കാരനായിരുന്നു.

15-ാമത്തെ വയസ്സ് മുതലാണ് നാടകങ്ങൾ എഴുതിത്തുടങ്ങിയത്. മകരധ്വജൻ, മഹാസാഗരം, മണികർണിക, കറ, താജ് മഹൽ, തപാലാപ്പീസ്, മോഹൻലാൽ അഭിനയിച്ച ഛായാമുഖി എന്നിങ്ങനെ നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം വിവിധ ഭാഷകളിൽ സംവിധാനം ചെയ്‌തിട്ടുണ്ട്‌. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പിതാവ്: വെള്ളായണി നാരായണൻ നായർ (കഥകളി സാഹിത്യകാരൻ), മാതാവ്: ശാന്തകുമാരി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News