Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയില്‍ തുടര്‍ച്ചയായ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ക്ക് ഇറച്ചിക്കടകളും സൂപ്പര്‍മാര്‍ക്കറ്റും അടപ്പിച്ചു

March 14, 2024

news_malayalam_shop_closed_in_uae_for_violation

March 14, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ച ഇറച്ചിക്കടകളും സൂപ്പര്‍മാര്‍ക്കറ്റും അടപ്പിച്ചു. മുഷ്‌റിഫിലെ 2 ഇറച്ചിക്കടകളും ഖാലിദിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റുമാണ് അടപ്പിച്ചത്. ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേന വില്‍പ്പന നടത്തിയ ഇറച്ചിക്കടകള്‍ക്കെതിരെയാണ് നടപടി. കടയില്‍ പാറ്റയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. കാലഹരണപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതിനാണ് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്. 3 കടകള്‍ക്കും പിഴയും ചുമത്തി. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News