Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇത്തിഹാദ് എയർവേയ്സിന്റെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ 10 സർവീസുകൾ

March 02, 2024

news_malayalam_etihad_updates

March 02, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: ഇത്തിഹാദ് എയർവേയ്സിന്റെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്ചയിൽ 10 ആക്കി. ജയ്പുരിലേക്കും പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്. 

ജൂൺ 16നാണ് ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ 4 സർവീസാണുണ്ടാവുക. ജയ്പൂർ സർവീസ് കൂടി ആരംഭിക്കുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യ സെക്ടറുകളുടെ എണ്ണം 11 ആയി വർധിക്കും. ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് അബുദാബി വഴിയുള്ള കണക്‌ഷൻ വിമാന സർവീസും പ്രയോജനപ്പെടുത്താം.

ആഴ്ചയിൽ 3 വിമാന സർവീസുമായി ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്ന് എയർലൈൻസ് പ്രഖ്യാപിച്ചു. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News