Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു

January 29, 2024

news_malayalam_new_rules_in_uae

January 29, 2024

ന്യൂസ്‌റൂം ഡെസ്ക് 

ദുബായ്: ദുബായില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതായി ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. നിയമലംഘകര്‍ക്ക് 100 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഇങ്ങനെ: 

1) പാര്‍ക്കിംഗ് ഫീസ് അടയ്ക്കാത്തത് - 150 ദിര്‍ഹം
2)പാര്‍ക്കിംഗ് സമയം കവിയുന്നത്- 100 ദിര്‍ഹം
3) പരമാവധി പാര്‍ക്കിംഗ് സമയം കവിയല്‍ - 100 ദിര്‍ഹം
4)പാര്‍ക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യല്‍ - 200 ദിര്‍ഹം
5) നടപ്പാത മുറിച്ചുകടക്കല്‍/ വാഹനം നടപ്പാതയില്‍ നിര്‍ത്തല്‍ - 200 ദിര്‍ഹം
6) നിരോധിത മേഖലയിലെ പാര്‍ക്കിംഗ് - 200 ദിര്‍ഹം 
7) നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങളുടെ പാര്‍ക്കിംഗ് - 1000 ദിര്‍ഹം
8) ഭിന്നശേഷിക്കാരുടെ പാര്‍ക്കിംഗിലെ അനധികൃത പാര്‍ക്കിംഗ്/ പെര്‍മിറ്റില്ലാത്ത വാഹനങ്ങളുടെ പാര്‍ക്കിംഗ് - 1000 ദിര്‍ഹം, 6 ബ്ലാക്ക് പോയിന്റ്
9) റിസര്‍വ് പാര്‍ക്കിംഗ് ദുരുപയോഗം /പെര്‍മിറ്റ് കാണിക്കാതിരിക്കുക -  ആയിരം ദിര്‍ഹം
10) നിയന്ത്രിത പ്രദേശത്ത് വില്‍പന, വാടക എന്നിവയ്ക്ക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് - 1000 ദിര്‍ഹം
11) അനുമതിയില്ലാതെ പാര്‍ക്കിംഗ് കുടകള്‍ ഉപയോഗിക്കുക - 1000 ദിര്‍ഹം
12) പാര്‍ക്കിംഗ് ഏരിയ, സൈന്‍ പ്ലേറ്റുകള്‍, ടിക്കറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്നത് - 1000 ദിര്‍ഹം
13) അനുമതിയില്ലാതെ പാര്‍ക്കിംഗ്, ടിക്കറ്റ് മെഷീനുകള്‍, സോണ്‍ പ്ലേറ്റുകള്‍ എന്നിവ നീക്കം ചെയ്യുന്നത് - 10,000 ദിര്‍ഹം

ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അധിക പിഴയായി ഡ്രൈവിംഗ് ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകളും ചുമത്തും. 

1) തെറ്റായ പാര്‍ക്കിംഗ്- 500 ദിര്‍ഹം
2) വാഹനങ്ങള്‍ക്ക് പിന്നിലെ പാര്‍ക്കിംഗ്/ മറ്റ് വാഹനങ്ങളുടെ സഞ്ചാരം തടയല്‍ - 500 ദിര്‍ഹം
3) സുരക്ഷിതവും കൃത്യതയുമില്ലാത്ത പാര്‍ക്കിംഗ്- 500 ദിര്‍ഹം
4) നടപ്പാതകളിലെ പാര്‍ക്കിംഗ് - 400 ദിര്‍ഹം
5) കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടയുന്ന തരത്തില്‍ വാഹനം നിര്‍ത്തുന്നത്- 400 ദിര്‍ഹം
6) ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നിലെ പാര്‍ക്കിംഗ് - 1000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റ്
7) കാരണമില്ലാതെ റോഡിന്റെ നടുവില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് - 1000 ദിര്‍ഹം, 6 ബ്ലാക്ക് പോയിന്റ്
8) നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് - 1000 ദിര്‍ഹം

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News