February 20, 2024
February 20, 2024
തബൂക്ക് - സൗദിയിൽ വിദേശികള്‍ നടത്തുന്ന വെയര്‍ഹൗസില്‍ നിന്ന് കേടായ സവാള ശേഖരം തബൂക്ക് നഗരസഭ പിടികൂടി. വെയര്‍ഹൗസില്‍ കേടായ സവാളയും നല്ല സവാളയും കൂട്ടിക്കലര്‍ത്തി ഉപയോക്താക്കള്‍ക്ക് വിൽപ്പന നടത്തുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തബൂക്ക് നഗരസഭക്ക് കീഴിലെ ജനൂബ് ബലദിയയും സുരക്ഷാ വകുപ്പുകളും സഹകരിച്ച് വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍ 1,600 കിലോ കേടായ സവാളയാണ് പിടികൂടിയത്. 287 കാര്‍ട്ടണ്‍ പച്ചക്കറികളും വെയര്‍ഹൗസില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. സ്ഥാപന അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി തബൂക്ക് നഗരസഭ അറിയിച്ചു.
അതേസമയം, അല്‍ബാഹയില്‍ നിന്ന് വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരവും കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ മന്ത്രാലയം പിടികൂടിയിരുന്നു. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ബോട്ടിലുകളില്‍ നിറച്ച് വില്‍പനക്ക് സൂക്ഷിച്ച വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരമാണ് പിടികൂടിയത്. നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയ സംഘം പരിശോധന നടത്തി വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരം കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മന്ത്രാലയം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F