Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
പുതുവത്സരാഘോഷം: ദുബായിൽ റോഡ് അടച്ചിടും, മെട്രോയിൽ തുടർച്ചയായ 40 മണിക്കൂർ സർവീസ്

December 27, 2023

news_malayalam_road_closure_in_uae

December 27, 2023

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ ഡിസംബർ 31 (ഞായറാഴ്ച്ച) രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച അർദ്ധരാത്രി 1 മണി വരെ പ്രവര്‍ത്തിക്കും. കൂടാതെ, ഡിസംബർ 31ന്  രാവിലെ 9 മണി മുതൽ ജനുവരി 2 പുലർച്ചെ 1 മണി വരെ 40 മണിക്കൂര്‍ തുടര്‍ച്ചയായി ദുബായ് ട്രാം പ്രവർത്തിക്കും. എന്നാൽ, ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ ഡിസംബർ 31 വൈകുന്നേരം 5 മണിക്ക് അടയ്ക്കും. 

അതേസമയം, ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ പുതുവത്സര ആഘോഷങ്ങൾക്കായി ചില റോഡുകൾ അടച്ചിടുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ് പോലീസിലെ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

അൽ അസയേൽ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ്, ലോവർ ഡെക്ക് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് എന്നീ റോഡുകൾ വൈകുന്നേരം 4 മണി മുതൽ അടച്ചിടും. രാത്രി 8 മണിക്കാണ് സുകുക്ക് (DIFC) സ്ട്രീറ്റ് അടച്ചിടുക. അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റും, ഷെയ്ഖ് സായിദ് റോഡും രാത്രി 9 മണിക്ക് അടച്ചിടും.

ഡൗൺടൗൺ ഏരിയയിലേക്കും, ജനക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നവരോട് യാത്രകൾ നേരത്തെ ആരംഭിച്ച് പൊതു ഗതാഗതം ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News