Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ യുവജനകാര്യ മന്ത്രിയാകാൻ പൊതുജനങ്ങൾക്ക് അവസരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

September 24, 2023

News_Qatar_Malayalam

September 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യുഎഇയിൽ യുവജനകാര്യ മന്ത്രിയാകാൻ താൽപര്യമുള്ള യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരിയും, യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് (ട്വിറ്റർ) അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘‘യുവജനങ്ങളെ പ്രതിനിധീകരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്.  തിരഞ്ഞെടുക്കപ്പെടുന്ന ആൾ യുഎഇ യുവജനകാര്യ മന്ത്രിയാകും. അപേക്ഷകർക്ക് യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും, കഴിവുള്ളവനും, സത്യസന്ധനും, ശക്തനുമായിരിക്കണം. മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം’’; ഷെയ്ഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.  

യുവജനകാര്യ മന്ത്രിയാകാൻ താൽപര്യമുള്ളവർക്ക് ContactUs@moca.gov.ae എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കാം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News