Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഓണാശംസകളുമായി ശൈഖ് ഹംദാൻ; ദുബായ് ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലിയും 

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : മലയാളികൾക്ക് ഓണാശംസകളുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓണസദ്യയുടെ ചിത്രം അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ആശംസകള്‍ അറിയിച്ചത്.

അതേസമയം, ദുബായ് ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പലരും ഷെയർ ചെയ്തത്.

പ്രവൃത്തി ദിവസമായിരുന്ന തിരുവോണ ദിനത്തിൽ (ചൊവ്വാഴ്ച) ചിലർ അവധിയെടുത്തും അല്ലാത്തവര്‍ ജോലി സമയങ്ങളിലെ ഇടവേളകളിലും , ജോലി കഴിഞ്ഞുള്ള സമയങ്ങളിലുമാണ് പ്രവാസികൾ ഓണം ആഘോഷിച്ചത്. ഓഫീസുകളില്‍ ഓണസദ്യ വിളമ്പിയും പുതിയ വസ്ത്രങ്ങള്‍ ധരിച്ചും ഓണം ആഘോഷിച്ചു. യുഎഇയിലെ നിരവധി റസ്റ്റോറന്റുകള്‍ പതിവ് പോലെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. പാര്‍സലുകളാക്കി ഓഫീസുകളിലും വീടുകളിലും സദ്യ എത്തിച്ചു.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News