Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മക്കയിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു,നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു 

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

മക്ക: മക്കയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മുങ്ങി മരിച്ചു. മിന എലിമെന്ററി സ്‌കൂളിൽ അദ്ധ്യാപകനായ മുഹമ്മദ് അൽ ത്വയ്‌മിയാണ് മരിച്ചത്.  വെള്ളപ്പൊക്കത്തെ തുടർന്ന് കാറിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം മുങ്ങി മരിച്ചത്.

തീർഥാടകർ രാത്രിയിൽ കഅബയെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മക്ക ക്ലോക്ക് റോയൽ ടവർ ഹോട്ടലിൽ ഇടിമിന്നലേറ്റിരുന്നു. ശക്തമായ കാറ്റിൽ തീർഥാടകരിൽ പലരും കാലിടറി വീണതായും റിപ്പോർട്ടുണ്ട്. കാറ്റിൽ പറന്ന ശുചീകരണ വസ്തുക്കളും ഡിസ്പ്ലേ ബോർഡുകളും പിടിച്ചുനിർത്താൻ ജീവനക്കാർ ഏറെ കഷ്ടപ്പെട്ടിരുന്നു. ബാരിക്കേഡുകൾ മറിഞ്ഞുവീണ് തീർഥാടകർക്കും പരിക്കേറ്റിട്ടുണ്ട്.  

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തിക്കൊണ്ട് സ്‌കൂളുകൾ അടച്ചിടുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. മക്ക മേഖലയിലും പടിഞ്ഞാറൻ സൗദി അറേബ്യയിലെ മറ്റിടങ്ങളിലും കൂടുതൽ കൊടുങ്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News