Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയില്‍ അനധികൃതമായി തൊഴിലാളികളെ നിയമിച്ചാല്‍ 10,000 റിയാല്‍ പിഴ ; ഒരേ രാജ്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനും വിലക്ക് 

October 10, 2023

news_malayalam_saudi_new_rules

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: അധികൃതരുടെ പരിശോധനയ്ക്കിടെ അനധികൃത തൊഴിലാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സൗദിയില്‍ ഇനി മുതല്‍ 10,000 റിയാല്‍ പിഴ ചുമത്തും. ഒക്ടോബര്‍ 15 (ഞായറാഴ്ച്ച) മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പരിശോധനയ്ക്കിടെ തൊഴിലാളികള്‍ രക്ഷപ്പെടുന്നത് ഗുരുതരമായ ലംഘനമാണെന്നും, നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കുന്നതോടൊപ്പം 14 ദിവസത്തേക്ക് കമ്പനി അടച്ചുപൂട്ടുമെന്നും സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. 

നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. കൂടാതെ, അധികൃതര്‍ക്ക് ജോലി സ്ഥലത്തിനകത്തുള്ള മുറികളിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. ഇതിനും 10,000 റിയാല്‍ പിഴ ചുമത്തും. 

അതേസമയം, സൗദിയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഒരേ രാജ്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കില്ലെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസാനെഡ് പ്ലാറ്റ്‌ഫോം ഫോര്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് സര്‍വീസ് വ്യക്തമാക്കി. എന്നാല്‍ പ്രവാസികള്‍ക്ക് മറ്റ് രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcW


Latest Related News