Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരവുമായി നിയമഭേദഗതി,6568 റിയാൽ വരെ നഷ്ടപരിഹാരം

August 23, 2023

August 23, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദിയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുക, വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കുക, കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

പുതിയ നിയമാവലി നവംബർ 20 മുതൽ പ്രാബല്യത്തിൽവരും. സർവീസിന് കാലതാമസം നേരിടുക, സർവീസ് നേരത്തെയാക്കുക, വിമാനം റദ്ദാക്കുക, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കുക, സീറ്റ് ക്ലാസ് താഴ്ത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പിന്തുണയും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്ന 30 വിവിധ വകുപ്പുകളാണ് നിയമാവലിയിലുള്ളത്. യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ബാധ്യതകളും നിയമാവലിയിൽ വ്യക്തമാക്കുന്നുണ്ട്.

ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 6,568 റിയാലിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജുകൾ കേടാവുകയോ ബാഗേജ് കിട്ടാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6568 റിയാൽ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. വിമാന സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസമുണ്ടെങ്കിൽ യാത്രക്കാർക്ക്  750 റിയാൽ നഷ്ടപരിഹാരം, ഭക്ഷണ പാനീയങ്ങൾ, ഹോട്ടൽ താമസം,  ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യം എന്നിവ വിമാന കമ്പനികൾ നൽകണമെന്നും പുതിയ നിയമാവലിയിൽ പറയുന്നുണ്ട്.  

സർവീസ് റദ്ദാക്കുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച്, ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമമനുസരിച്ച്‌ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നത്. ഓവർ ബുക്കിംഗ് പോലുള്ള കാരണങ്ങളാൽ സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരമാണ് ലഭിക്കുക.

ബുക്കിംഗ് നടത്തുമ്പോളില്ലാത്ത സ്റ്റോപ്പ്-ഓവർ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ, ഓരോ പുതിയ സ്റ്റോപ്പ്-ഓവറിനും 500 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങൾക്ക് നഷ്ടപരിഹാമുണ്ടായിരുന്നില്ല. വികലാംഗർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും, വീൽചെയർ ലഭ്യമാക്കാത്തതിന് 500 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു. ആഗമന നിർഗമന സർവീസുകൾ കാരണം റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News