Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയില്‍ വിസ കാലവധി കഴിഞ്ഞ് മടങ്ങിയെത്താത്ത പ്രവാസികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കി

January 18, 2024

news_malayalam_new_rules_in_saudi

January 18, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ വിസ കാലഹരണപ്പെടുന്നതിന് മുമ്പ്് മടങ്ങിവരാത്ത പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കി. എക്‌സിറ്റ്, റീ എന്‍ട്രി വിസയുടെ കാലാവധി കഴിയും മുമ്പ് മടങ്ങിയെത്താത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പുതിയ വിസയില്‍ പ്രവേശനം അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) നിര്‍ദേശിച്ചതായി സൗദി പത്രം ഒകാസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 16, ചൊവ്വാഴ്ച മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വന്നതായും ഒകാസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമം പ്രബല്യത്തില്‍ വന്നതോടെ, റീ എന്‍ട്രി വിസ കാലാവധി തീര്‍ന്ന പ്രവാസികള്‍ക്ക് ഏത് സമയവും പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയും. പഴയ തൊഴിലുടമയ്ക്ക് കീഴിലോ പുതിയ തൊഴിലുടമയ്ക്ക് കീഴിലോ പുതിയ തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നതിന് വിലക്ക് ബാധകമാകില്ലെന്നും ജവാസാത്ത് അറിയിച്ചു. രാജ്യത്തെ നിക്ഷേപവും തൊഴില്‍ അന്തരീക്ഷവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

2022ലാണ് രാജ്യം വിടുകയും നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങിയെത്താത്തതുമായ പ്രവാസികള്‍ക്ക് സൗദി മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News