Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയില്‍ ഓവര്‍ടൈം ജോലികള്‍ക്ക് നിയമങ്ങള്‍ ഏര്‍പ്പെടുത്തി

November 19, 2023

Malayalam_Qatar_News

November 19, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അധിക സമയ (ഓവര്‍ടൈം) ജോലികള്‍ക്കുള്ള നിയമങ്ങള്‍ക്ക് സൗദി സര്‍ക്കാര്‍ അംഗീകരം നല്‍കി. സൗദി ഔദ്യോഗിക ഗസറ്റ് ഉമ്മുല്‍ ഖുറ ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഔദ്യോഗിക അവധി ദിവസങ്ങളിലും (പെരുന്നാള്‍ ദിനത്തിലും) ചില ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നതിന് അനുമതി ആവശ്യമില്ല. അതേസമയം ഓവര്‍ടൈം ജോലികള്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകരിച്ച സാമ്പത്തിക, ഭരണപരമായ ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കണം. 

തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റീ-എന്‍ട്രി വിസകള്‍ വരും വര്‍ഷങ്ങളില്‍ സൗദിയില്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020ലാണ് സൗദി പ്രധാന തൊഴില്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത്. സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം രാജ്യത്ത് ഗണ്യമായി മെച്ചപ്പെടുത്തിയതും ഇതേ കാലയളവിലാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News