Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ലൈസന്‍സില്ലാത്ത ടാക്‌സികള്‍ക്ക് പിടിവീഴും; സൗദിയില്‍ 5000 റിയാല്‍ പിഴ ചുമത്താന്‍ തീരുമാനം

March 18, 2024

news_malayalam_saudi_fine_for_un_licensed_taxis

March 18, 2024

അഞ്ജലി ബാബു

റിയാദ്: സൗദി അറേബ്യയില്‍ മതിയായ ലൈസന്‍സില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) മുന്നറിയിപ്പ് നല്‍കി. ലൈസന്‍സില്ലാത്ത കാരിയറുകള്‍ നിയമാനുസൃതമായ കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അനുവദിച്ചിട്ടുള്ള സപ്പോര്‍ട്ട് പ്രോഗ്രാമുകള്‍ പ്രയോജനപ്പെടുത്തണമെന്നും അതോറിറ്റി അറിയിച്ചു. 

സുരക്ഷിതവും വിശ്വസനീയവുമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, മതാറത് ഹോള്‍ട്ടിംഗ് കമ്പനി എന്നിവയുമായി സഹകരിച്ച് #dontrideWithNonLicensed എന്ന പേരില്‍ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. 

രാജ്യത്ത് ഏകദേശം രണ്ടായിരം ടാക്‌സികള്‍, 55-ലധികം കാര്‍ റെന്റല്‍ ഓഫീസുകള്‍, പൊതുഗതാഗത ബസുകള്‍, ലൈസന്‍സുള്ള പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകള്‍ എന്നിവ യാത്രക്കാര്‍ക്കായി ലഭ്യമാണ്. ജിദ്ദ വിമാനത്താവളത്തില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News