Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സലാം എയർ മസ്കത്ത്,തിരുവനന്തപുരം സർവീസുകൾ ബുധനാഴ്ച തുടങ്ങും 

January 02, 2024

news_malayalam_salam_air_updates

January 02, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാന്‍റെ ബജറ്റ് എയര്‍ വിമാനമായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സര്‍വിസ് ബുധനാഴ്ച മുതല്‍ തുടങ്ങും.

ആഴ്ചയില്‍ രണ്ടു വീതം സര്‍വിസുകളായിരിക്കും ഉണ്ടാകുക. ബുധൻ, ഞായര്‍ ദിവസങ്ങളില്‍ മസ്കത്തില്‍നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 3.25ന് തിരുവനന്തപുരത്തെത്തും.ടിക്കറ്റ് ബുക്കിങ് ഇതിനകം തുടങ്ങിയിട്ടുണ്ട്.

ശരാശരി 42 റിയാലാണ് വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും. എന്നാല്‍, ഫെബ്രുവരിയില്‍ 60 റിയാലിന് മുകളിലായിരിക്കും  ടിക്കറ്റ് നിരക്ക്. മാര്‍ച്ചില്‍ 80 റിയാലായും നിരക്ക്  വര്‍ധിക്കും..തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വിസ്. പുലര്‍ച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തില്‍ എത്തും.

അധിക ദിവസവും 59.50 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരിയില്‍ ഇത് 64 റിയാല്‍വരെ എത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നു മുതല്‍ സലാം എയര്‍ ഇന്ത്യൻ സെക്ടറില്‍നിന്ന് പൂര്‍ണമായും പിൻവാങ്ങിയിരുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വിസുകള്‍ നിര്‍ത്തുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് പുനരാരംഭിച്ചതിന്‍റെ ഭാഗമായി കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തില്‍നിന്ന് നേരിട്ടും സര്‍വിസുകള്‍ തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News