Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ റമദാന്‍ ടെന്റുകളുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

March 05, 2024

news_malayalam_safety_rules_for_ramadan_tents_in_uae

March 05, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഷാര്‍ജ: യുഎഇയില്‍ റമദാന്‍ ടെന്റുകള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. എല്ലാ ടെന്റുകളും അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ 'റമദാന്‍ സേഫ്' എന്ന പേരില്‍ ബോധവത്ക്കരണ കാമ്പെയ്‌നും ആരംഭിച്ചു. 

ഇഫ്താര്‍ ഭക്ഷണം നല്‍കുന്ന ടെന്റുകളിലും വീടുകളിലെ അടുക്കളകളിലും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സമി അല്‍ നഖ്ബി പറഞ്ഞു. ഗ്യാസ് ഓവനുകള്‍, പാചക ഉപകരണങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക സംഘങ്ങള്‍ ടെന്റുകള്‍ സന്ദര്‍ശിക്കും. എല്ലാ ടെന്റുകള്‍ക്കും സിവില്‍ ഡിഫന്‍സിന്റെ ലൈസന്‍സ് ആവശ്യമാണ്. വലിപ്പം, താമസക്കാരുടെ എണ്ണം, മെറ്റീരിയല്‍, സ്ഥലം എന്നിവയില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യമായ എക്‌സിറ്റിംഗുഷറുകള്‍ സ്ഥാപിക്കണം. വൈദ്യുതി കണക്ഷനുകള്‍ക്ക് ലൈസന്‍സുള്ള സാങ്കേതിക വിദഗ്ദരെ മാത്രമേ സമീപിക്കാന്‍ പാടുള്ളൂവെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. 

പ്രധാന നിര്‍ദേശങ്ങള്‍: 

1) ടെന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററിയും ഇലാസ്റ്റികും ആയിരിക്കണം.
2) ഹീറ്ററുകള്‍, ഓവനുകള്‍, പാചക ഉപകരണങ്ങള്‍ എന്നിവ ടെന്റിനുള്ളില്‍ അനുവദിക്കില്ല. റെഡിമെയ്ഡ് ഭക്ഷണം മാത്രമേ നല്‍കാവൂ.
3) എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റുകളില്‍ എക്സ്ഹോസ്റ്റ് യൂണിറ്റുകള്‍ പുറത്ത് സൂക്ഷിക്കണം, എയര്‍ സപ്ലൈയ്ക്ക് 1.5 മീറ്റര്‍ ട്യൂബ് ഉപയോഗിക്കണം.
4) ലൈറ്റിംഗും ടെന്റിന്റെ തുണിയും തമ്മില്‍ 50 സെന്റിമീറ്റര്‍ അകലം പാലിക്കണം.
5) ഇലക്ട്രിക് വയറിംഗുകള്‍ സര്‍ക്യൂട്ട് ബ്രേക്കറുകളുള്ള സംരക്ഷിത പൈപ്പുകളിലായിരിക്കണം.
6) ഇന്റീരിയര്‍ ഡെക്കറേഷനും തുണിത്തരങ്ങളും അഗ്‌നിശമന വസ്തുക്കളായിരിക്കണം.
7) ആവശ്യത്തിന് അഗ്‌നിശമന ഉപകരണങ്ങള്‍ ടെന്റില്‍ ലഭ്യമാക്കണം.
8) സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ സൂപ്പര്‍വൈസര്‍ സ്ഥലത്തുണ്ടായിരിക്കണം 
9) ടെന്റുകളില്‍ സ്റ്റോറേജ് അനുവദിക്കില്ല.
10) കൂടാരങ്ങളും ബൂത്തുകളും തമ്മില്‍ കുറഞ്ഞത് നാല് മീറ്റര്‍ അകലം പാലിക്കണം.
11) തീപിടിക്കുന്ന വസ്തുക്കളോ മാലിന്യങ്ങളോ പുല്ലുകളോ ടെന്റുകളുടെ പരിസരത്ത് സൂക്ഷിക്കരുത്.
12) അടുത്തടുത്തുള്ള ടെന്റുകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം.
13) ഓരോ ടെന്റിനും രണ്ട് എക്‌സിറ്റുകള്‍ ഉണ്ടായിരിക്കണം.

-താമസക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍: 

1) വീട്ടില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കണം.
2) അഗ്‌നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കണം.
3) ഗ്യാസ് സിലിണ്ടറുകളുടെ സാധുത പരിശോധിക്കണം.
4) പാചകം ചെയ്ത ശേഷം ഗ്യാസ് വാല്‍വ് ഓഫ് ചെയ്യുക.
5) അടുക്കളയിലെ ഫാനുകളും ഗ്രീസ് ഹൂഡുകളും വൃത്തിയാക്കുക.
6) അടുക്കളയില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ പാടില്ല

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News