Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ 'സഫാരി വേള്‍ഡ്' സന്ദര്‍ശകര്‍ക്കായി തുറന്നു

April 11, 2024

news_safari_world_zoo_in_oman_opens_for_public

April 11, 2024

അഞ്ജലി ബാബു

മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ 'സഫാരി വേള്‍ഡ്' പൊതുജനങ്ങള്‍ക്കായി തുറന്നു. നോര്‍ത്ത് ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ സ്ഥിതിചെയ്യുന്ന മൃഗശാലയ്ക്ക് 2,86,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. 300 ഇനം മൃഗങ്ങളെ സഫാരി വേള്‍ഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡയറക്ടര്‍ ഖല്‍ഫാന്‍ സെയ്ദ് അല്‍ മാമരി പറഞ്ഞു. 

തുടക്കത്തില്‍ 1,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സഫാരി വേള്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുക. മുതിര്‍ന്നവര്‍ക്ക് അഞ്ച് ഒമാനി റിയാലാണ് പ്രവേശന നിരക്ക്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഒമാനി റിയാലും ഈടാക്കും. അതേസമയം നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ചീഫ് പ്രൊമോട്ടര്‍ കൂടിയായ ഖല്‍ഫാന്‍ സെയ്ദ് അല്‍ മാമരി വ്യക്തമാക്കി. 

എല്ലാ ദിവസവും രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് 7 മണിവരെ പ്രവേശനം അനുവദിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News