Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായില്‍ നോള്‍ കാര്‍ഡുകള്‍ക്ക് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ആര്‍ടിഎ

January 28, 2024

news_malayalam_development_updates_in_uae

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായില്‍ ടിക്കറ്റിംഗ് സംവിധാനമായ നോള്‍ കാര്‍ഡുകള്‍ക്ക് പകരം ഭാവിയില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. നോള്‍ കാര്‍ഡ് സംവിധാനം സെന്‍ട്രല്‍ വാലറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അക്കൗണ്ട് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം. 350 മില്യണ്‍ ദിര്‍ഹം നിക്ഷേപം ആവശ്യമുള്ള പദ്ധതിക്ക് എഐ ഉപയോഗിച്ചുള്ള മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. 

 

കേന്ദ്രീകൃത ട്രാന്‍സ്‌പോര്‍ട്ട് ഫെയര്‍ വാലറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. ദുബായിലെ ട്രാന്‍സിറ്റ് മോഡുകളിലുടനീളം തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News