Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൈക്ലിങ് ടൂർ; യു.എ.ഇയിലെ അൽ ഐൻ ഗാർഡൻ സിറ്റിയിൽ നാളെ​ ഗതാഗത നിയന്ത്രണം

February 24, 2024

news_malayalam_road_closure_in_uae

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.​എ.​ഇയിൽ പുരുഷ സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി അൽ ഐൻ ഗാർഡൻ സിറ്റിയിൽ നാളെ (ഞായർ) ഉ​ച്ച​യ്ക്ക് 12 മണി മു​ത​ല്‍ വൈ​കീ​ട്ട് 4.40 വ​രെ റോ​ഡ് അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. 'ഇൻ്റർനാഷണൽ ഹോൾഡിംഗ് കമ്പനി സ്റ്റേജ്' എന്ന് പേരിട്ടിരിക്കുന്ന ഏഴാം ഘട്ടത്തിൽ ബൈത്ത് മുഹമ്മദ് ബിൻ ഖലീഫയിൽ നിന്ന് ആരംഭിച്ച് യുഎഇയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതമായ ജബൽ ഹഫീത്തിന് മുകളിൽ റൈഡർമാർ ടൂർ  അവസാനിപ്പിക്കും.

മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ടത്തിൽ നാളെ  ഉ​ച്ചയ്​ക്ക് 12 മണി മു​ത​ല്‍ 12:15 വ​രെ​യും, ര​ണ്ടാം ഘ​ട്ടത്തിൽ 12:15 മു​ത​ല്‍ 12:30 വ​രെ​യും, മൂ​ന്നാം ഘ​ട്ടത്തിൽ 12.30 മുതൽ 12.40 വരെയും തുടർന്ന് നാലാം ഘ​ട്ടത്തിൽ ഉച്ചയ്ക്ക് 12.40 മുതൽ 1 മണി വരെയും റോഡ് അടച്ചിടും. അഞ്ചാം ഘ​ട്ടത്തിൽ ഉച്ചയ്ക്ക് 1 മുതൽ 1.05 വരെയും ആറാം ഘ​ട്ടത്തിൽ 1.05 മുതൽ 1.20 വരെയും ആയിരിക്കും നിയന്ത്രണം. 

ഏഴാം ഘട്ടം ഉച്ചയ്ക്ക് 1.20 മുതൽ 1.35 വരെയും എട്ടാം ഘട്ടം 1.35 മുതൽ 1.45 വരെയും നടക്കും. ഒമ്പതാം ഘട്ടം ഉച്ചയ്ക്ക് 1.45 മുതൽ 2.10 വരെയും തുടർന്ന് പത്താം ഘട്ടം 2.10 മുതൽ 2.40 വരെയും നടക്കും. 11-ാം ഘട്ടം ഉച്ചയ്ക്ക് 2.40 മുതൽ 3 വരെയും 12-ാം ഘട്ടം 3 മുതൽ 3.15 വരെയും ആയിരിക്കും. 13-ാം ഘട്ടം 3.15 മുതൽ 3.20 വരെയും , 14-ാം ഘട്ടം 3.20 മുതൽ 4.10 വരെയും, 15-ാമത്തെയും അവസാനത്തെയും ഘട്ടം 4.10 മുതൽ 4.40 വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News