Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച റസ്റ്റോറൻ്റ് അടപ്പിച്ചു

March 17, 2024

news_malayalam_shop_closed_in_uae_for_violation

March 17, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് CN-1038631 ലൈസൻസ് നമ്പറുള്ള അൽ നിദാം റസ്റ്റോറൻ്റ് അടച്ചുപൂട്ടി. 2008 ലെ 2-ാം നമ്പർ ഭക്ഷ്യ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും ലംഘിച്ചതിനാണ് അബുദാബി അഗ്രികൾച്ചർ ആൻ്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) നടപടി സ്വീകരിച്ചത്. 

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്നാണ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. അടുക്കളയിൽ പ്രാണികളുടെ സാന്നിധ്യം കണ്ടതിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, ഉയർന്ന അപകടസാധ്യതയുള്ള ലംഘനങ്ങൾക്ക് രണ്ട് പിഴ ചുമത്തിയിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതോറിറ്റി കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. ലംഘനങ്ങൾ ശരിയാക്കിക്കഴിഞ്ഞാൽ നോട്ടീസ് നീക്കം ചെയ്‌ത്, പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം, നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News