Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ഡെലിവറി ജീവനക്കാർക്കായി ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ ഒരുക്കും 

November 06, 2023

news_malayalam_development_updates_in_uae

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായിൽ ബൈക്ക് ഉപോയോഗിക്കുന്ന ഡെലിവറി ജീവനക്കാർക്കായി എയർ കണ്ടിഷനോട് കൂടിയ 40 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു. ലഘുഭക്ഷണത്തിനുള്ള ഡിസ്പെൻസർ, തണുത്ത വെള്ളം, മൊബൈൽ റീചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവയും വിശ്രമകേന്ദ്രത്തിലുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 

ഓരോ മേഖലയുടെയും പ്രാധാന്യമനുസരിച്ച് കുറഞ്ഞത് 10 പേർക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. വിശ്രമകേന്ദ്രത്തിനു പുറത്തും തണലൊരുക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇടവേളകളിൽ ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കാനും അവസരമൊരുക്കുന്നതാണ് പദ്ധതി. ഡെലിവറി കമ്പനികളുമായി സഹകരിച്ച് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മേഖലകൾ കണ്ടെത്തിയാകും വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുക. ‍

അറേബ്യൻ റാ‍ഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, അൽഖൂസ്, കരാമ, സത്‍വ, ജദ്ദാഫ്, മിർദിഫ് തുടങ്ങിയ നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലും വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. അൽബർഷയിൽ 2 വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ള കേന്ദ്രങ്ങളുടെ നിർമാണം 3 ഘട്ടമായി പൂർത്തിയാക്കുമെന്നും ആർടിഎ അറിയിച്ചു.

അതേസമയം, അബുദാബിയിൽ ആരംഭിച്ച സമാന പദ്ധതിയ്ക്ക് ഡെലിവറി ജീവനക്കാർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ നിർത്തിയിടുന്ന ശീതീകരിച്ച പ്രത്യേക ബസുകളിലും ജീവനക്കാർക്ക് വിശ്രമിക്കാൻ അബുദാബിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാൻ സൗകര്യം ലഭിച്ചതോടെ ബൈക്ക് അപകടങ്ങളും മരണങ്ങളും കുറഞ്ഞതായും റിപ്പോർട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News