Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
അടുത്ത ഹജ്ജ് സീസണിലേക്കുള്ള 166 താമസ കെട്ടിടങ്ങള്‍ക്ക് മക്കയില്‍ അനുമതി നല്‍കി

December 19, 2023

news_malayalam_hajj_umrah_updates

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: അടുത്ത ഹജ്ജ് സീസണിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ 166 കെട്ടിടങ്ങള്‍ക്ക് മക്കയില്‍ ലൈസന്‍സ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഹജ്ജ് ഹൗസിംഗ് കമ്മിറ്റിയാണ് കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത്. 11,16,697 തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള 26,710 മുറികളുള്ള 166 കെട്ടിടങ്ങള്‍ക്കാണ് അനുമതി. അതേസമയം അടുത്ത മാസം കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതോടെ മക്കയില്‍ കെട്ടിടങ്ങളുടെ എണ്ണം ക്രമേണ അയ്യായിരം കവിയുമെന്നാണ് റിപ്പോര്‍ട്ട്. ലൈസന്‍സിന് അപേക്ഷിക്കുന്ന കെട്ടിടങ്ങള്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് അംഗീകൃത എഞ്ചിനീയറിംഗ് ഓഫീസുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

അടുത്ത ഹജ്ജ് സീസണിലേക്കുള്ള നിയമങ്ങള്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച്, അടുത്ത സീസണില്‍ സൗദിയുടെ പുണ്യ സ്ഥലങ്ങളില്‍ രാജ്യങ്ങള്‍ക്കായി പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കില്ല. കരാറുകള്‍ അന്തിമമാകുന്നത് അനുസരിച്ച് വിവിധ രാജ്യങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അല്‍ റാബിയ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News