January 16, 2024
January 16, 2024
റിയാദ്: സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ലൈസന്‍സുകള്‍ പതിപ്പിക്കുന്നതിന് പകരം ഏകീകൃത ഇലക്ട്രോണിക് ബാര്‍ കോഡുകള്‍ പതിപ്പിക്കാന്‍ വാണിജ്യ മന്ത്രലായം നിര്‍ദേശിച്ചു. കടകളിലും വാണിജ്യ ഓഫീസുകളിലും ലൈസന്‍സ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ അഭംഗിയും പ്രയാസവും ഒഴിവാക്കുക, പരിശോധനാ സംവിധാനം പരിഷ്‌കരിക്കുക, ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ക്ക് പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതിയെന്നും സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി അറിയിച്ചു.
വാണിജ്യമന്ത്രാലയത്തിന് കീഴിലെ സൗദി ബിസിനസ് സെന്ററിന്റെ വെബ്‌സൈറ്റ് വഴി ഇലക്ടോണിക് ബാർ കോഡുകൾ ലഭ്യമാകും. ബാര്‍കോഡുകൾ റീഡ് ചെയ്താല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബലദിയ സര്‍ട്ടിഫിക്കറ്റ്, വാറ്റ് സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഏകീകൃത കോഡില്‍ ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ മറ്റു ലൈസന്‍സുകളും ഉൾപ്പെടുത്തും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F