Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബലാത്സംഗക്കേസിലെ പ്രതിയായ മലയാളിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്ന് സിബിഐ പിടികൂടി 

December 09, 2023

 Gulf_Malayalam_News

December 09, 2023

ന്യൂസ്‌റൂം ഡെസ്ക്

യുഎഇ: ബലാത്സംഗക്കേസില്‍ പ്രതിയായ മലയാളിയെ സിബിഐയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍ സെന്ററായ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്ന് സിബിഐ പിടികൂടി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ വി വി ചന്ദ്രനാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിനിയായ യുവതി ബെംഗളുരുവില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കാണ് നടപടി. കര്‍ണാടക പോലീസ് തിരയുന്ന പ്രതിയ്ക്കായി 2023 ജനുവരിയില്‍ ഇന്റര്‍പോള്‍ യുഎഇയില്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍, അബുദാബി- കര്‍ണാടക പോലീസ്, ഇന്ത്യന്‍ എംബസി, അബുദാബി വിദേശകാര്യ മന്ത്രാലയം എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വ്യക്തമാക്കി. യുഎഇയില്‍ പിടികൂടിയ പ്രതിയെ ഇന്ത്യയിലെത്തിച്ചു. ബെംഗളുരു അശോക് നഗറിലെ സിവില്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News