Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ പ്രശസ്തമായ ‘റ​മ​ദാ​ൻ സൂഖ്’ ആരംഭിച്ചു 

February 17, 2024

news_malayalam_event_updates_in_uae

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായി​ൽ ‘റ​മ​ദാ​ൻ സൂ​ഖ്​’ ആ​രം​ഭി​ച്ചു. ഇന്ന് (ശ​നി​യാ​ഴ്ച) മു​ത​ൽ ദേ​ര​യി​ലെ ഓ​ൾ​ഡ് മു​നി​സി​പ്പാ​ലി​റ്റി സ്ട്രീ​റ്റി​ൽ ആരംഭിക്കുന്ന ‘റ​മ​ദാ​ൻ സൂ​ഖ്​’ മാ​ർ​ച്ച് 9 വ​രെ നീ​ളും. രാ​വി​ലെ 10 മണി മു​ത​ൽ രാ​ത്രി 10 മണി വ​രെ പ്ര​വ​ർ​ത്തി​ക്കും. എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​ന്‍റെ വ​ര​വ​റി​യി​ച്ച്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റിയാണ് റ​മ​ദാ​ൻ സൂ​ഖ് സംഘടിപ്പിക്കുന്നത്. 

റ​മ​ദാ​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം സൂ​ഖി​ൽ വി​ൽ​പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്. ശ​അ്​​ബാ​ൻ മാ​സം 15ന്​ ​പ്രാ​ദേ​ശി​ക​മാ​യി ആ​ച​രി​ക്കു​ന്ന ‘ഹ​ഖ്​ ലൈ​ല’ ച​ട​ങ്ങി​ന്​ ആ​വ​ശ്യ​മാ​യ​വ​യും സൂ​ഖി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളും തത്സമയ ഷോ​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​പാ​ടി​ക​ളും സൂഖിൽ അ​ര​ങ്ങേ​റും.

ടൂ​റി​സ​വും വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ലു​പ​രി, ‘റ​മ​ദാ​ൻ സൂ​ഖി’​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത വി​പ​ണി​യെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും റ​മ​ദാ​ൻ മാ​സ​ത്തി​നാ​യു​ള്ള ഒരുക്ക​ങ്ങ​ളി​ലൂ​ടെ പൈ​തൃ​ക​ത്തെ സം​ര​ക്ഷി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News