Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മാസപ്പിറവി ദൃശ്യമായി; സൗദിയിലും കുവൈത്തിലും ഇന്ന് ശഅബാന്‍ ഒന്ന്

February 11, 2024

news_malayalam_ramadan_fasting_date_announced_saudi_and_kuwait

February 11, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായി. തുടര്‍ന്ന് ഹിജ്റ കലണ്ടര്‍ പ്രകാരം ഇന്ന് (ഫെബ്രുവരി 11) ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ വ്രതാരംഭത്തിനുള്ള തീയതി സൗദി റോയല്‍ കോര്‍ട്ട് ശഅബാന്‍ അവസാനിക്കുന്നതോടെ പ്രഖ്യാപിക്കും.

അതേസമയം കുവൈത്തിലും മാസപ്പിറവി ദൃശ്യമായി. രാജ്യത്ത് ഇന്ന് ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് കുവൈത്ത് അതോറിറ്റിയും അറിയിച്ചു. മാസപ്പിറവി അനുസരിച്ച് റമദാന്‍ ഒന്ന് (വ്രതാരംഭം) മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്നും അല്‍ഉജൈരി സെന്റര്‍ വ്യക്തമാക്കി. ശഅ്ബാനില്‍ 29 ദിവസമാണ് ഉണ്ടാവുകയെന്നും ഗോള ശാസ്ത്രപ്രകാരമാണ് മാര്‍ച്ച് 11ന് വ്രതാരംഭം നിശ്ചയിച്ചതെന്നും സെന്റര്‍ അറിയിച്ചു

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News