Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ റഡാര്‍ സാറ്റലൈറ്റുകള്‍ വികസിപ്പിക്കുന്ന 'സിര്‍ബ്' പദ്ധതിക്ക് തുടക്കമായി

November 20, 2023

Malayalam_News_Qatar

November 20, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദുബായ്: യുഎഇയില്‍ റഡാര്‍ സാറ്റലൈറ്റുകള്‍ വികസിപ്പിക്കാനും വിക്ഷേപിക്കാനുമുള്ള 'സിര്‍ബ്' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രരംഭഘട്ടം ആരംഭിച്ചതായി അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും ചേര്‍ന്ന് പ്രഖ്യാപിച്ചു. സാറ്റലൈറ്റ് പദ്ധതിയില്‍ വികസിപ്പാനുദ്ദേശിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും ചടങ്ങില്‍ ഇരുവരും അവലോകനം ചെയ്തു. 

മൂന്ന് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥ വ്യതിയാനം വിലയിരുത്താനും ഭൂമിയുടെ ഉപരിതല മാറ്റങ്ങള്‍ മനസിലാക്കാവുന്ന രൂപത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനും ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. രാത്രിയും പകലും ഏത് കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്നതാണ് ഉപഗ്രഹങ്ങളുടെ പ്രത്യേകത. 

2026ഓടെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതിയില്‍ സാറ്റലൈറ്റ് വികസിപ്പിക്കുന്നതിന് യുഎഇ ബഹിരാകാശ ഏജന്‍സി ഒരു വ്യവസായിക കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News