Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
ലുസൈലിൽ ഖത്തറിന് വിജയത്തുടക്കം, ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഇന്ന് മത്സരിക്കും 

January 13, 2024

news_malayalam_afc_asian_cup_updates

January 13, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ആദ്യ മത്സരത്തിൽ ഖത്തർ ടീമിന് ഗംഭീര തുടക്കം. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ‘എ’യിലെ ഉദ്ഘാടന മത്സരത്തിൽ ലെബനാനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഖത്തർ വീഴ്ത്തിയത്. 2 ഗോളുകളാണ് അക്രം അഫിഫ് നേടിയത്. 56ാം മിനിറ്റിൽ അൽ മുഈസ് അലിയും ഒരു ഗോൾ നേടി. ഗോൾകീപ്പർ മിഷാൽ ബർഷിമിന്റെ ജാഗ്രതയും ടീമിന് തുണയായി. 

'കളിക്കാർ 200 ശതമാനം നൽകിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ വളരെ സംതൃപ്തനാണ്, പക്ഷേ ടൂർണമെന്റിന്റെ ബാക്കി ഭാഗങ്ങളിൽ ഞങ്ങൾക്ക് അതേ നിലവാരത്തിലുള്ള പ്രകടനം നിലനിർത്തേണ്ടതുണ്ട്', - മത്സരത്തിന് ശേഷം പരിശീലകൻ മാർക്വേസ് ലോപ്പസ് പറഞ്ഞു.

അതേസമയം, ഇന്ന് (ശനി) ഉച്ചക്ക് ഖത്തർ സമയം 2:30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News