Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

January 03, 2024

news_malayalam_sports_news_updates

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ വേദിയാകുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള 26 അംഗ ഖത്തർ ഫുട്‌ബോള്‍ ടീമിനെ കോച്ച് മാര്‍ക്വസ് ലോപ്പസ് പ്രഖ്യാപിച്ചു. ലോപ്പസ് ചോസ് സാദ് അല്‍ ഷീബ്, മെഷആല്‍ ബര്‍ഷാം (അല്‍-സദ്ദ്), സലാഹ് സക്കറിയ ( അല്‍-ദുഹൈല്‍ ) എന്നിവരെ ഗോള്‍കീപ്പര്‍മാരായി തെരഞ്ഞെടുത്തു. 

ഡിഫന്റ് : അല്‍ മഹ്ദ് അലി, ലൂക്കാസ് മെന്‍ഡസ് ( അല്‍-വക്ര), ബുവാലേം ഖോഖി, പെഡ്രോ മിഗ്വേല്‍, താരെക് സല്‍മാന്‍ ( അല്‍-സദ്ദ്), സുല്‍ത്താന്‍ അല്‍ ബെറൈക്( അല്‍-ദുഹൈല്‍), ഹോമോം അല്‍ അമിന്‍ (അല്‍-ഗരാഫ), ബാസ്സാം അല്‍ റാവി(അല്‍- റയ്യാന്‍)

മിഡ്ഫീല്‍ഡ് : അഹമ്മദ് ഫാത്തി, ജാസിം ഗാബര്‍ ( അല്‍- അറബി), അബ്ദലസീസ് ഹാതേം ( അല്‍- റയ്യാന്‍), ഹസന്‍ അല്‍ ഹെയ്‌ദോസ്, അലി അസദ്, മുഹമ്മദ് വാദ്, മുസ്തഫ മെഷാല്‍ (അല്‍- സദ്ദ്), ഖാലിദ് മുഹമ്മദ് (അല്‍- ദുഹൈല്‍).

ഫോര്‍വേഡ് : അഹമ്മദ് അല്‍ ജാനി, അഹമ്മദ് അലാ (അല്‍- ഗരാഫ), അക്രം അഫീഫ്, യൂസിഫ് അബ്ദുറസാഖ് (അല്‍-സദ്ദ്), അല്‍ മോസ് അലി, ഇസ്മായില്‍ മുഹമ്മദ് (അല്‍-ദുഹൈല്‍), ഖാലിദ് മുനീര്‍ ( അല്‍-വക്ര).

കോണ്ടിനെന്റല്‍ ഫൈനലില്‍ പങ്കെടുക്കുന്ന ഓരോ ടീമിന്റേയും അന്തിമപട്ടികയില്‍ 23 കളിക്കാര്‍ക്ക് പകരം 26 പേര്‍ വേണമെന്നാണ് എഎഫ്‌സിയുടെ നിര്‍ദേശം. നിലവില്‍ ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിനായി ദോഹയില്‍ നടക്കുന്ന ക്യാമ്പില്‍ ഖത്തര്‍ ടീം പങ്കെടുക്കുന്നുണ്ട്. കംബോഡിയന്‍ ടീമിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 3-0 ന് ഖത്തര്‍ ടീം വിജയിച്ചിരുന്നു. വെള്ളിയാഴ്ച ജോര്‍ദാനെതിരെ നടക്കുന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുകയാണ് താരങ്ങള്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News