Breaking News
അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് |
ഖത്തറിൽ 2024-ലെ കായിക ഇവന്റുകളുടെ കലണ്ടർ ഒളിമ്പിക്‌സ് കമ്മിറ്റി പുറത്തിറക്കി 

January 03, 2024

news_malayalam_sports_news_updates

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 2024 ലെ കായിക ഇവന്റുകളുടെ കലണ്ടർ ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രഖ്യാപിച്ചു. ഈ വർഷം 15 പ്രധാന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ 85 ഇവന്റുകളാണ് നടക്കാനിരിക്കുന്നത്. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പാണ് ഈ വർഷത്തിലെ ആദ്യത്തെ കായിക പരിപാടി. എ.എഫ്.സി കപ്പ് മത്സരത്തിന് ശേഷം ഫെബ്രുവരി 2 മുതൽ മാർച്ച് 3 വരെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പുണ്ടാകും.

2024 ജനുവരി 10 മുതൽ ജനുവരി 15 വരെ അറബ് ഏജ് ഗ്രൂപ്പ്സ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പും ഖത്തർ സ്വിമ്മിങ്ങ് അസോസിയേഷൻ സംഘടിപ്പിക്കും. കൂടാതെ, ഫെബ്രുവരിയിൽ, ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ ഇവന്റും (ലെജൻഡ്‌സ് ലീഗ്), ഖത്തർ ടെന്നീസ്-സ്‌ക്വാഷ്-ബാറ്റ്മിന്റൺ ഫെഡറേഷന്റെ രണ്ട് പ്രധാന മത്സരങ്ങളും (ഖത്തർ ടോട്ടൽ എനർജീസ്, ഖത്തർ എക്‌സോൺ മൊബിൽ), ഖത്തർ ഗോൾഫ് അസോസിയേഷന്റെ (2024 കമേഴ്‌സ്യൽ ബാങ്ക് ഖത്തർ മാസ്റ്റേഴ്‌സ്) ഇവന്റുകളും സംഘടിപ്പിക്കും.

മാർച്ചിൽ,  ഖത്തർ ടെന്നീസ്-സ്‌ക്വാഷ്-ബാറ്റ്മിന്റൺ ഫെഡറേഷന്റെ ഒറീഡോ ഖത്തർ മേജർ 2024 (പാഡൽ) മത്സരവും, ഖത്തർ വോളിബോൾ അസോസിയേഷൻ നടത്തുന്ന VW-Beach Pro Tour Elite16 മത്സരവും ഉണ്ടായിരിക്കും. ഏപ്രിലിൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പ് ഖത്തർ ജിംനാസ്റ്റിക്സ് ഫെഡറേഷൻ സംഘടിപ്പിക്കും. കൂടാതെ, ഖത്തർ ഷൂട്ടിംഗ് ആൻഡ് ആർച്ചറി അസോസിയേഷന്റെ ISSF ഫൈനൽ ഒളിമ്പിക് യോഗ്യതാ ചാമ്പ്യൻഷിപ്പ് ഷോട്ട്ഗണിനും ഖത്തർ ആതിഥേയത്വം വഹിക്കും.

2024 ജൂൺ മാസത്തിൽ ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ നടത്തുന്ന FIBA ​​3x3 വേൾഡ് ടൂറും, സെപ്റ്റംബർ മാസത്തിൽ ഖത്തർ ടെന്നീസ്-സ്‌ക്വാഷ്-ബാറ്റ്മിന്റൺ ഫെഡറേഷന്റെ ഖത്തർ QTerminals ക്ലാസിക് സ്ക്വാഷ് ടൂർണമെന്റും ഉണ്ടാകും. ഡിസംബറിൽ വോളിബോൾ അസോസിയേഷന്റെ വോളിബോൾ വേൾഡ് ബീച്ച് ടൂർ ഫൈനൽ മത്സരത്തിനും ഖത്തർ വേദിയാകും. 

ലോക ടേബിൾ ടെന്നിസ് (WTT) പുരുഷന്മാരുടെ ഫൈനൽ, ലോക ടേബിൾ ടെന്നിസ് (WTT) സ്റ്റാർ കണ്ടെൻഡർ, ഖത്തർ ഫെൻസിങ് ഗ്രാൻഡ് പ്രിക്സ് - Epee, ഖത്തർ അമീർ സ്വോർഡ് ഇന്റർനാഷണൽ ഷോ ജമ്പിംഗ് ചാമ്പ്യൻഷിപ്പ്, CHI അൽ ഷഖാബ് അവതരിപ്പിക്കുന്ന ലോംഗൈൻസ് (കുതിരകളുടെ മത്സരം), ദോഹ ഡയമണ്ട് ലീഗ്, ഖത്തർ ഇന്റർനാഷണൽ തായ്‌ക്വോണ്ടോ (Taekwondo) ഓപ്പൺ ചാമ്പ്യൻഷിപ്പ്, ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്, ഖത്തർ ഇന്റർനാഷണൽ വെയ്റ്റ്‌ലിഫ്റ്റിംഗ് കപ്പ് മത്സരം, 26-ാമത് ജിസിസി ഗോൾഫ് ചാമ്പ്യൻഷിപ്പ്, ജിസിസി അണ്ടർ 15 ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്, ജിസിസി അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ്, ജിസിസി പാഡൽ ചാമ്പ്യൻഷിപ്പ് തുടങ്ങിയ 37 അന്താരാഷ്ട്ര മത്സരങ്ങളും ജിസിസി മത്സരങ്ങളും കലണ്ടറിൽ ഉൾപ്പെടുന്നുണ്ട്. 

അതേസമയം, ദേശീയ കായിക ദിനം, ഖത്തർ ബാസ്കറ്റ്ബോൾ കപ്പ് ഫൈനൽ, ഖത്തർ വോളിബോൾ കപ്പ് ഫൈനൽ, ഖത്തർ അമീർ ബാസ്കറ്റ്ബോൾ കപ്പ് ഫൈനൽ, ഖത്തർ അമീർ ഫുട്ബോൾ കപ്പ് ഫൈനൽ, ഖത്തർ ഫുട്ബോൾ കപ്പ്, ഒളിമ്പിക് സ്‌കൂൾ പ്രോഗ്രാമിന്റെ ഫൈനൽ, ഖത്തർ ഹാൻഡ്‌ബോൾ കപ്പ് ഫൈനൽ, ഖത്തർ അമീർ വോളിബോൾ കപ്പ് ഫൈനൽ, ഖത്തർ അമീർ ഹാൻഡ്‌ബോൾ കപ്പ്, ലോക ഒളിമ്പിക് ദിനം, സ്‌പോർട്‌സ് എക്‌സലൻസി അവാർഡുകൾ, ഫ്ലാഗ് റിലേ എന്നിങ്ങനെയുള്ള പ്രാദേശിക പരിപാടികളും കമ്മ്യൂണിറ്റി പരിപാടികളും കലണ്ടറിൽ ഉൾപ്പെടുന്നുണ്ട്.

കലണ്ടർ: https://www.olympic.qa/sites/default/files/2024-01/Sports%20Event%20Calendar%20AR%20ENG%202024%20UPDATED%201.1.2024.pdf

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News