Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ പൊതു- സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് ജനുവരി 11 ന് പൊതു അവധി പ്രഖ്യാപിച്ചു

January 04, 2024

news_malayalam_holiday_updates_in_oman

January 04, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനില്‍ 2024 ജനുവരി 11, വ്യാഴാഴ്ച പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഒമാന്‍ സുല്‍ത്താനായി ഹൈതം ബിന്‍ താരിഖ് അധികാരമേറ്റെടുത്തതിന്റെ ആഘോഷ സൂചകമായാണ് അവധി പ്രഖ്യാപിച്ചത്. 2020 ജനുവരി 11നായിരുന്നു ഒമാന്‍ സുല്‍ത്താനായി ഹൈതം ബിന്‍ താരിഖ് അധികാരമേറ്റെടുത്തത്. സുല്‍ത്താന്റെ ഉത്തരവ് പ്രകാരം ജനുവരി 11ന് പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. 

അതേസമയം തൊഴിലാളികള്‍ക്ക് ഓവര്‍ ടൈം ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ദിവസം പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News